വോളണ്ടറി സേവിങ്സ് സ്‌കീമിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റ്റൈസേഷൻ (MoHRE) ആഹ്വാനം ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
MoHRE urges employers to register for voluntary 'Savings Scheme' as alternative end-of-service benefits system#WamNews https://t.co/VXrPG1K9Jk pic.twitter.com/6z2G7PdXBN
— WAM English (@WAMNEWS_ENG) November 7, 2024
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലിയിൽ നിന്ന് പിരിയുമ്പോൾ ലഭിക്കുന്ന ‘എൻഡ് ഓഫ് സർവീസ്’ ആനുകൂല്യങ്ങൾക്കായുള്ള മികച്ച ഒരു പദ്ധതിയാണിതെന്ന് MoHRE ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിലേക്ക് മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും, നിലനിർത്തുന്നതിനും ഈ പദ്ധതി സഹായകമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഈ പദ്ധതി ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവർക്ക് വിശ്വസനീയമായ ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽ നിക്ഷേപിച്ച് കൊണ്ട് തങ്ങളുടെ സമ്പാദ്യം വളർത്തുന്നതിനും അവസരമൊരുക്കുന്നു. ഇതിനായി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുമായി ചേർന്ന് കൊണ്ട് MoHRE ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനുള്ള ഏതാനം ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് അംഗീകരം നൽകിയിട്ടുണ്ട്.
ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി യു എ ഇയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ഈ വോളണ്ടറി സേവിങ്സ് സ്‌കീമിൽ പങ്കാളികളാകണമെന്ന് MoHRE ആഹ്വാനം ചെയ്തു.
WAM