AFC ഏഷ്യൻ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ടു കൊണ്ട് 1.3 ദശലക്ഷത്തിലധികം യാത്രികർ രാജ്യത്തെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്തതായി ഖത്തർ അധികൃതർ വ്യക്തമാക്കി.
ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ടൂർണമെന്റ് ആരംഭിച്ച തീയതിയായ 2024 ജനുവരി 12 മുതൽ ജനുവരി 23 വരെയുള്ള കണക്കുകളാണ് ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് പുറത്തു വിട്ടത്. ഈ കാലയളവിനുള്ളിൽ 1,365,659 യാത്രികർ ഖത്തറിലെ പൊതുഗതാഗത ബസുകൾ, ഏഷ്യൻ കപ്പിനായി ഒരുക്കിയിട്ടുള്ള പ്രത്യേക ബസുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്തതായി മന്ത്രാലയം അറിയിച്ചു.