ബഹ്‌റൈൻ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഇരുപത്തിനാല് മണിക്കൂറും സേവനം നൽകാൻ തീരുമാനം

featured GCC News

രാജ്യത്തെ ആറ് ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി ദിനവും ഇരുപത്തിനാല് മണിക്കൂറും സേവനം നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തുടനീളം എല്ലാ ദിവസവും, ഇരുപത്തിനാല് മണിക്കൂർ സേവനം ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം ഒമ്പത് ആയിട്ടുണ്ട്.

https://twitter.com/MOH_Bahrain/status/1388827339497385984

ബഹ്‌റൈനിൽ ദിനവും 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • North Muharraq Health Center
  • BBK Center
  • Hamad Kanoo Health Center
  • Youssef Engineer Health Center
  • Jaw Askar Center
  • Sitra Health Center
  • Jidhafs Health Center
  • Mohammed Jassim Kanoo Health Center
  • Sheikh Jaber Health Center

ഈ കേന്ദ്രങ്ങളിൽ നിന്നെല്ലാം ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ നൽകുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ബഹ്‌റൈനിലെ പ്രൈമറി ഹെൽത്ത് കെയർ സെന്റർ CEO H.E. ഡോ. ജലീല അൽ സയ്ദ് ജവാദ് അറിയിച്ചു. ഈ കേന്ദ്രങ്ങളിൽ നിന്ന് അടിയന്തിര സാഹചര്യങ്ങളിലുള്ള ചികിത്സകൾ ലഭ്യമാണെന്നും അവർ അറിയിച്ചു.