ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഒരു ലക്ഷം കടന്നു

featured GCC News

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഒരു ലക്ഷം കടന്നതായി ഒമാൻ അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

2023 ജൂണിലെ കണക്കുകൾ പ്രകാരം ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 104000 കടന്നിട്ടുണ്ട്. ഇതിൽ 89000 മൈക്രോ വിഭാഗത്തിലുള്ള സ്ഥാപനങ്ങളും, 14000 ചെറുകിട സ്ഥാപനങ്ങളും, 1000 ഇടത്തരം സ്ഥാപനങ്ങളും ഉൾപ്പെടുന്നു.