അബുദാബിയിൽ വെച്ച് നടന്ന സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിനാലാമത് പതിപ്പിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Zayed Charity Run Abu Dhabi draws over 10,000 participants in powerful display of kindness#WamNews https://t.co/1D9UKBm369 pic.twitter.com/myGl2pfbHY
— WAM English (@WAMNEWS_ENG) November 29, 2025
2025 നവംബർ 29, ശനിയാഴ്ച്ചയാണ് സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിനാലാമത് പതിപ്പ് നടന്നത്.
വാഹത് അൽ കരാമയിൽ നിന്ന് ആരംഭിച്ച് എർത് അബുദാബി (ERTH) ഹോട്ടലിൽ സമാപിക്കുന്ന രീതിയിലാണ് ഇത്തവണ ഈ മത്സരഓട്ടം സംഘടിപ്പിച്ചത്. മൂന്ന്, അഞ്ച്, പത്ത് കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സായിദ് ചാരിറ്റി റൺ നടത്തിയത്.
യു എ ഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ട് വെച്ചിരുന്ന മനുഷ്യസ്‌നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഈ മത്സരഓട്ടം.
Cover Image: WAM.

