യു എ ഇ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തികളുടെ എണ്ണം ഒന്നര ലക്ഷം കടന്നതായി MoHRE

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തികളുടെ എണ്ണം 152,000 കടന്നതായി യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. 2025 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

2025 ജൂലൈ 21-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് 29000 സ്വകാര്യ കമ്പനികളിലായാണ് ഇവർ തൊഴിലെടുക്കുന്നത്.

യു എ ഇ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നയങ്ങളുടെ വിജയമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് MoHRE ചൂണ്ടിക്കാട്ടി.