2025-ന്റെ ആദ്യ പകുതിയിൽ 16.7 ദശലക്ഷത്തിലധികം സന്ദർശകർ എമിറേറ്റിലെ പാർക്കുകളിലെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 3-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Dubai Municipality’s parks and recreational facilities attract more than 16.7 million visitors in the first half of 2025 — marking an increase of more than 250,000 compared to the same period in 2024.@DMunicipality pic.twitter.com/1YUX9G1G9A
— Dubai Media Office (@DXBMediaOffice) August 3, 2025
ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു പാർക്കുകൾ, മറ്റു വിനോദകേന്ദ്രങ്ങൾ എന്നിവയിലെത്തിയ സന്ദർശകരുടെ അകെ കണക്കുകൾ പ്രകാരമാണിത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ രണ്ടരലക്ഷത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
Cover Image: WAM.

