പുതുവത്സരവേളയിൽ 2.5 ദശലക്ഷം യാത്രികർ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജനുവരി 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
RTA announces that over 2.5 million riders used public transport on New Year’s Eve 2025, marking a 9.3% increase compared to the previous year. pic.twitter.com/ZZwyLGyQVB
— Dubai Media Office (@DXBMediaOffice) January 1, 2025
ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്. ഈ കണക്കുകൾ പ്രകാരം 2025-നെ വരവേൽക്കുന്ന വേളയിൽ ആകെ 2,502,474 യാത്രികർ തങ്ങളുടെ യാത്രകൾക്കായി ദുബായിലെ ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പുതുവത്സരവേളയിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 9.3% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 1,133,251 പേരാണ് പുതുവത്സരവേളയിൽ ദുബായ് മെട്രോ ഉപയോഗിച്ചത്.
55,391 പേർ ദുബായ് ട്രാം ഉപയോഗപ്പെടുത്തി. 465,779 പേർ ബസുകളും, 80,066 പേർ ജലഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തി.