ആറാമത് ADNOC അബുദാബി മാരത്തോണിൽ 33000-ൽ പരം പേർ പങ്കെടുത്തു

featured GCC News

ADNOC അബുദാബി മാരത്തോണിന്റെ ആറാമത് പതിപ്പ് 2024 ഡിസംബർ 14, ശനിയാഴ്ച സംഘടിപ്പിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

33000-ൽ പരം പേർ ആറാമത് ADNOC അബുദാബി മാരത്തോണിൽ പങ്കെടുത്തു. അബുദാബി സ്പോർട്സ് കൗൺസിൽ, ADNOC എന്നിവർ ചേർന്ന് സംയുക്തമായാണ് ഈ മാരത്തോൺ സംഘടിപ്പിച്ചത്.

സമ്പൂർണ്ണ മാരത്തോൺ, മാരത്തോൺ റിലേ, 10 കിലോമീറ്റർ, 5 കിലോമീറ്റർ, 2.5 കിലോമീറ്റർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് ആറാമത് ADNOC അബുദാബി മാരത്തോൺ സംഘടിപ്പിച്ചത്. ഇൻഡസ്ടറി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി വകുപ്പ് മന്ത്രിയും, ADNOC മാനേജിങ് ഡയറക്ടറും, ഗ്രൂപ്പ് സി ഇ ഒയുമായ ഡോ. സുൽത്താൻ അഹ്‌മദ്‌ അൽ ജാബിറാണ് ആറാമത് ADNOC അബുദാബി മാരത്തോൺ ഉദ്ഘാടനം ചെയ്തത്.

കിംഗ് അബ്ദുല്ല ബിൻ അബ്ദുൽഅസീസ് അൽ സഊദ് സ്ട്രീറ്റിലെ ADNOC ആസ്ഥാനത്തിന് സമീപത്ത് നിന്ന് 2024 ഡിസംബർ 14, ശനിയാഴ്ച രാവിലെ 6 മണിക്കാണ് ഇത്തവണത്തെ അബുദാബി മാരത്തോൺ ആരംഭിച്ചത്. ഖസ്ർ അൽ ഹൊസൻ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, വാഹത് അൽ കറാമ, ADNOC ടവർ തുടങ്ങിയ മേഖലകളിലൂടെയാണ് ഈ മാരത്തോൺ ട്രാക്ക് ഒരുക്കിയിരുന്നത്.