ദുബായ് റൈഡ് 2024: മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു

featured GCC News

2024 നവംബർ 10-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച അഞ്ചാമത് ദുബായ് റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു. ദുബായ് ഫിറ്റ്നസ് ചലഞ്ച്‌ 2024-ന്റെ ഭാഗമായാണ് ദുബായ് റൈഡ് സംഘടിപ്പിച്ചത്.

ദുബായ് നഗരത്തിലെ പ്രധാന വീഥിയെ 12 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്കാക്കി മാറ്റിയ അഞ്ചാമത് ദുബായ് റൈഡ് യു എ ഇ പൗരന്മാരുടെയും, പ്രവാസികളുടെയും, സന്ദർശകരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

Source: Dubai Media Office.

37,130 പേരാണ് ഇത്തവണത്തെ ദുബായ് റൈഡിൽ പങ്കെടുത്തത്.

Source: Dubai Media Office.

പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ സൈക്ലിംഗ് പരിപാടിയാണ് ദുബായ് റൈഡ്. ഡി പി വേൾഡാണ് ഈ സൈക്ലിംഗ് പരിപാടി ഒരുക്കുന്നത്.

Source: Dubai Media Office.

ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകളാണ് ഒരുക്കിയിരുന്നത്. ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്‌, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ സൈക്ലിംഗ് ട്രാക്കുകൾ ഒരുക്കിയത്.

Source: Dubai Media Office.

12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും ദുബായ് റൈഡിൽ പങ്കെടുക്കുന്ന സൈക്കിളോട്ടക്കാർക്കായി ഇത്തവണ ഒരുക്കിയിരുന്നു.

Source: Dubai Media Office.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡിലൂടെ ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്കരികിലൂടെയാണ് കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്ക് ഒരുക്കിയിരുന്നത്.

ഷെയ്ഖ് സായിദ് റോഡിലെ 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്ക് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്‌, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഒരുക്കിയിരുന്നത്. ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2024 ഒക്ടോബർ 26-ന് ആരംഭിച്ചിരുന്നു.