മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 413122 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. 2024 ഓഗസ്റ്റ് 11-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ വർഷത്തെ ഖരീഫ് സീസൺ ആരംഭിച്ചത് മുതൽ 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരമുള്ള സഞ്ചാരികളുടെ എണ്ണമാണ് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ടത്. 2023-ലെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 4.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ 305070 ഒമാൻ പൗരമാരും, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള 59555 സന്ദർശകരും, മറ്റു രാജ്യങ്ങളിൽ നിന്നുള്ള 41054 സന്ദർശകരും ഉൾപ്പെടുന്നു.
Cover Image: Oman News Agency.