ദുബായ്: 2023-ന്റെ ആദ്യ പാദത്തിൽ 4.67 മില്യൺ വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

featured UAE

2023-ന്റെ ആദ്യ പാദത്തിൽ 4.67 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023 മെയ് 1-ന് വൈകീട്ടാണ് ദുബായ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഇതേകാലയളവിൽ 3.97 മില്യൺ വിദേശ സന്ദർശകരാണ് ദുബായിലെത്തിയത്. സന്ദർശകരുടെ എണ്ണത്തിൽ 2023-ലെ ആദ്യ പാദത്തിൽ 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Cover Image: Dubai Media Office.