2025 ജനുവരി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ജൂൺ 24-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#Dubai welcomes 8.68 million international visitors in first five months of 2025#WamNews https://t.co/Lzgm0JgeTm pic.twitter.com/1N11VcNCll
— WAM English (@WAMNEWS_ENG) June 24, 2025
കഴിഞ്ഞ വർഷത്തെ ആദ്യത്തെ അഞ്ച് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിദേശ സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം 7% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം നൽകുന്ന കണക്കുകൾ പ്രകാരമാണിത്.
2025 മെയ് മാസത്തിൽ മാത്രം 1.53 മില്യൺ വിനോദസഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്.
WAM

