ഒമാൻ: ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

Oman

നഗരത്തിലെ പാർക്കുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ഏപ്രിൽ 28-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ അറിയിപ്പ് നൽകിയത്.

ഈദ് അവധിദിനങ്ങളിൽ മസ്‌കറ്റിലെ പാർക്കുകൾ, പൂന്തോട്ടങ്ങൾ മുതലായവ രാവിലെ 9 മണി മുതൽ അർദ്ധരാത്രിവരെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിൽ 2022 മെയ് 1, ഞായറാഴ്ച മുതൽ 2022 മെയ് 5, വ്യാഴാഴ്ച വരെയാണ് ഈദുൽ ഫിത്ർ വേളയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.