ഒമാൻ: അസ്ഥിര കാലാവസ്ഥ; ഇന്റർസിറ്റി ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കി

featured Oman

ഒമാനിൽ നിലവിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഇന്റർസിറ്റി ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു. 2024 ഏപ്രിൽ 16-നാണ് മുവാസലാത് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 16 മുതൽ എല്ലാ ഗവർണറേറ്റുകളിലെയും ഇന്റർസിറ്റി ബസ് സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ ബസ് സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്.

ഏപ്രിൽ 17 വരെ എല്ലാ ഫെറി സേവനങ്ങളും നിർത്തിവെച്ചിട്ടുണ്ടെന്നും മുവാസലാത് അറിയിച്ചിട്ടുണ്ട്. യാത്രികരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം.