ഒമാൻ: വാടക കരാറുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനം ആരംഭിക്കുമെന്ന് മസ്കറ്റ് ഗവർണറേറ്റ്

featured GCC News

വാടക കരാറുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഒരു ഇലക്ട്രോണിക് സംവിധാനം താമസിയാതെ ആരംഭിക്കുമെന്ന് മസ്കറ്റ് ഗവർണറേറ്റ് അറിയിച്ചു. 2024 ജനുവരി 23-നാണ് മസ്കറ്റ് ഗവർണറേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വാടക കരാറുകൾ രജിസ്റ്റർ ചെയ്യുന്ന നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് ഇത്തരത്തിലുള്ള ഒരു ഇ-സേവനം ആരംഭിക്കുന്നത്. റെൻറ്റ് കോൺട്രാക്ടുകൾ മസ്കറ്റ് മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നത് ഒമാനിലെ ടെനൻസി നിയമങ്ങൾ അനുശാസിക്കുന്നുണ്ട്.