ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; സാഹചര്യങ്ങൾ നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ ആരംഭിച്ചു.

Oman

അറബിക്കടലിലെ ന്യൂനമർദ്ദം മൂലം ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ സേവനങ്ങൾ ആരംഭിച്ചു. 1111 എന്ന നമ്പറിൽ നിലവിലെ ശക്തമായ മഴയുടെ സാധ്യതകൾ ഒഴിയുന്നത് വരെ 24 മണിക്കൂറും ഈ ഹെല്പ് ലൈൻ സേവനം ഉപയോഗിക്കാവുന്നതാണ്.

മഴയും, കാറ്റും മൂലമുണ്ടാകുന്ന അപകട സാഹചര്യങ്ങളെ നേരിടുന്നതിനും, പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനുമാണ് ഈ ഹെല്പ് ലൈൻ സേവനം ആരംഭിച്ചിട്ടുള്ളത്. മഴ, കാറ്റ് എന്നിവ മൂലം വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടസാഹചര്യങ്ങൾ ഉടൻ തന്നെ 1111 എന്ന നമ്പറിൽ അറിയിക്കാനും മസ്കറ്റ് മുൻസിപ്പാലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.