ഒമാൻ: ബുർജ് അൽ സഹ്‌വ റൗണ്ട്എബൗട്ടിൽ നിന്ന് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് അടയ്ക്കുന്നു

featured GCC News

ബുർജ് അൽ സഹ്‌വ റൗണ്ട്എബൗട്ടിൽ നിന്ന് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് 2025 ജൂലൈ 13 മുതൽ താത്‌കാലികമായി അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജൂലൈ 12-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സീബ്, ബർഖ, സൊഹാർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന എക്സിറ്റണിത്. 2025 ജൂലൈ 13 മുതൽ ഓഗസ്റ്റ് 14 വരെയാണ് ഈ എക്സിറ്റ് പൂർണ്ണമായി അടച്ചിടുന്നത്.

Source: Muscat Municipality.

മേഖലയിൽ നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.