ഖുറിയത് വിലായത്തിലെ ദാഗ്മാർ പാലം ജനുവരി 26 വരെ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ജനുവരി 21, വെള്ളിയാഴ്ച്ച മുതൽ ജനുവരി 26, ബുധനാഴ്ച്ച വരെയാണ് ഖുറിയത് പോലീസ് സ്റ്റേഷന് സമീപത്തുള്ള ഈ പാലം അടച്ചിടുന്നത്.
ജനുവരി 20-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ അറിയിപ്പ് നൽകിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കുമായി ചേർന്നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ പാലം അടച്ചിടുന്നത്.
ഈ പാലത്തിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ദാഗ്മാർ പാലം അടച്ചിടുന്നത്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്താനും, ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.