2022 ഡിസംബർ 15 മുതൽ അൽ ഖുവൈർ പാലത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഡിസംബർ 15-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ അൽ ഖുവൈർ പാലത്തിൽ 2022 ഡിസംബർ 15-ന് വൈകീട്ട് മുതൽ ഡിസംബർ 31 വരെയാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ദിനവും രാത്രി 10 മണിമുതൽ രാവിലെ 6 മണിവരെയുള്ള സമയങ്ങളിൽ പാലം പൂർണ്ണമായും അടച്ചിടുന്നതാണ്.
പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റുന്നതിനായാണ് ഈ നടപടി. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.