മത്ര വിലായത്തിലെ മ്യൂസിയം ഓഫ് പ്ലേസ് ആൻഡ് പീപ്പിളിന് എതിർവശത്തുള്ള റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഈ മേഖലയിലെ പാർക്കിംഗ് ഇടങ്ങളും താത്കാലികമായി അടച്ചിട്ടുണ്ട്.
2022 സെപ്റ്റംബർ 13-ന് വൈകീട്ട് ഏർപ്പെടുത്തിയ ഈ നിയന്ത്രണം സെപ്റ്റംബർ 22 വരെ തുടരും. ഈ മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കുമായി ചേർന്നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലൂടെ യാത്രചെയ്യുന്ന വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്നും, ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.