റുവി സ്ട്രീറ്റിലെ ഏതാനം ഭാഗങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. നവംബർ 21-ന് വൈകീട്ടാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
റുവിയിൽ നിന്ന് അൽ വാട്ടിയയിലേക്ക് സഞ്ചരിക്കുന്നവർക്ക് അൽ നഹ്ദ ഹോസ്പിറ്റലിന് എതിർവശത്തുള്ള ഭാഗം മുതലാണ് റുവി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.
2021 നവംബർ 21-ന് വൈകീട്ട് മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഈ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിലെ അറ്റകുറ്റപ്പണികൾക്കായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.