കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്ക് രാത്രികാലങ്ങളിലും, വാരാന്ത്യങ്ങളിലും വിലക്കേർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. 2023 മാർച്ച് 23-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം മസ്‌കറ്റിലെ പാർപ്പിടമേഖലകളിൽ രാത്രികാലങ്ങളിലും, വാരാന്ത്യങ്ങളിലും, ഔദ്യോഗിക അവധിദിനങ്ങളിലും കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ, ഉല്‍ഖനന പ്രവർത്തനങ്ങൾ, കെട്ടിടങ്ങളും മറ്റും ഇടിച്ച്പൊളിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുനിസിപ്പാലിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങൾക്ക് മുനിസിപ്പാലിറ്റിയിൽ നിന്ന് പ്രത്യേക മുൻകൂർ അനുമതി നേടേണ്ടതാണ്. ’23/ 92′ എന്ന പ്രാദേശിക നിയമപ്രകാരമാണ് ഈ ഉത്തരവ്. ഈ ഉത്തരവ് മറികടക്കുന്നവർക്ക് 500 റിയാൽ പിഴചുമത്തുമെന്നും, ഇത്തരം പ്രവർത്തനങ്ങൾ ഉടൻ തന്നെ നിർത്തിവെപ്പിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Muscat Municipality.