റുവി റോഡിൽ ഇരുവശത്തേക്കും രണ്ട് ലൈനുകളിൽ വീതം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. അൽ നഹ്ദ ഹോസ്പിറ്റലിന് എതിർവശത്തുള്ള ഭാഗത്താണ് റുവി റോഡിൽ ഇരുവശത്തേക്കും രണ്ട് ലൈനുകൾ അടച്ചിരിക്കുന്നത്.
2022 മാർച്ച് 21-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഈ ഭാഗത്തെ കലുങ്കുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി ചേർന്ന് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ജലനിര്‍ഗ്ഗമനസംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ മേഖലയിലെ കലുങ്കുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

മേഖലയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്താൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Muscat Municipality.