ഒമാൻ: അൽ അമീറത്തിൽ പുതിയ നടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി

featured Oman

അൽ അമീറത്ത് വിലായത്തിൽ 1.2 കിലോമീറ്റർ നീളമുള്ള ഒരു നടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. അൽ അമീറത്തിലെ അൽ നഹ്ദ സിറ്റി ഫേസ് 4-ലാണ് ഈ നടപ്പാത നിർമ്മിച്ചിരിക്കുന്നത്.

നിവാസികളുടെ ആരോഗ്യവും, ശാരീരികസ്വാസ്ഥ്യവും ഉറപ്പ് വരുത്തുന്നതിനായി നടത്തവും, സൈക്കിൾ സവാരിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. അൽ മുഹജ്ജ്‌, ലീനിയർ പാർക്ക് എന്നീ പദ്ധതികൾക്ക് ശേഷം മുനിസിപ്പാലിറ്റി നിർമ്മാണം പൂർത്തിയാക്കുന്ന സമാനമായ ഒരു പദ്ധതിയാണിത്.

Source: Muscat Municipality.

അൽ അമീറത്തിലെ ഈ പദ്ധതിയിൽ അഞ്ച് മീറ്റർ വീതിയുള്ള കാൽനടക്കാർക്കായുള്ള പാത, സൈക്കിൾ യാത്രികർക്ക് മാത്രമായുള്ള 3 മീറ്റർ വീതിയുള്ള മറ്റൊരു പാത എന്നിവ ഉൾപ്പെടുന്നു. രാത്രിയിൽ ഉപയോഗപ്പെടുന്ന രീതിയിൽ ഈ പാതകളിൽ വെളിച്ചം നൽകുന്നതിനായി 70 ലൈറ്റിംഗ് സംവിധാനങ്ങളും മുനിസിപ്പാലിറ്റി നിർമ്മിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക പാർക്കിംഗ് ഇടങ്ങൾ, വഴിവാണിഭക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Cover Image: Muscat Municipality.