അൽ ഖൗദിലെ ഒമാൻ ബൊട്ടാണിക് ഗാർഡനിലേക്കുള്ള റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 മെയ് 29-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാന പ്രകാരം ഇരുവശത്തേക്കും രണ്ട് വരികൾ വീതമുള്ള റോഡാണ് മുനിസിപ്പാലിറ്റി നിർമ്മിക്കുന്നത്. മസ്കറ്റ് എക്സ്പ്രസ് വേയിൽ നിന്ന് ആരംഭിക്കുന്ന ഈ റോഡ് അൽ ഖൗദിലെ ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അവസാനിക്കുന്നു.
ഈ മേഖലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ഉണ്ടാകാനിടയുള്ള വാഹനങ്ങളുടെ തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം. മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ നിന്ന് ആരംഭിച്ച് പഴയ അൽ ഖൗദ് മേഖലയിൽ അവസാനിക്കുന്ന നിലവിലെ ഒറ്റവരി പാതയിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം പലപ്പോഴും അനുഭവപ്പെടുന്ന തടസം ഈ പുതിയ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഒഴിവാകുന്നതാണ്.
Cover Image: Pixabay.