റോഡരികുകളിൽ വാഹനങ്ങൾ കഴുകുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2025 സെപ്റ്റംബർ 25-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تعد ظاهرة غسيل السيارات في الشوارع أو أمام المنازل من السلوكيات السلبية المنتشرة التي لها آثار غير صحية لتجمع المياه الراكدة، وانبعاث الروائح، وانتشار الحشرات، وتشويه المظهر الجمالي.
— بلدية مسقط (@M_Municipality) September 25, 2025
لنحرص على الالتزام بالأماكن المخصصة لغسيل السيارات حفاظًا على البيئة والصحة العامة.#بلدية_مسقط pic.twitter.com/N2jkSlmOgI
വാഹനങ്ങൾ കഴുകിയ ശേഷം റോഡരികുകളിൽ കെട്ടി നിൽക്കുന്ന മലിനജലം ദുർഗന്ധത്തിന് കാരണമാകുമെന്നും, അവ പ്രാണികളെയും മറ്റും ആകർഷിക്കുമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇത് നഗരസൗന്ദര്യത്തിന് കോട്ടം വരുത്തുമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
ഇത്തരം പ്രവർത്തികൾ പരിസ്ഥിതി മലിനമാക്കുന്നതിനും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വീടുകൾക്ക് മുൻപിലും, റോഡരികുകളിലും വാഹനങ്ങൾ കഴുകുന്ന രീതിയിലുള്ള പ്രവർത്തികൾ ഒഴിവാക്കാൻ പൊതുജനങ്ങളോട് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
വാഹനങ്ങൾ കഴുകുന്നതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: @M_Municipality.

