കടൽത്തീരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു. 2026 ഫെബ്രുവരി 24-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകിയത്.
الشواطئ واجهة حضارية تعكس جمالية المفردات الطبيعية لسلطنة عُمان وقيم مجتمعها، حيث تؤكد #بلدية_مسقط أن نظافتها مسؤولية مشتركة على الجميع من مواطنين ومقيمين.
— بلدية مسقط (@M_Municipality) February 24, 2026
بادر بجمع مخلفاتك، واستخدم الحاويات، وكن جزءًا من حملات التنظيف التطوعية للحفاظ على بيئتنا نظيفة وجميلة.#مسقط_بكم_أجمل pic.twitter.com/ULss2hehUd
ഗവർണറേറ്റിലുടനീളമുള്ള ബീച്ചുകളുടെ ശുചിത്വം കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ട മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ ഇത്തരം പ്രകൃതിദത്ത ഇടങ്ങൾ സംരക്ഷിക്കുന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
ഒമാനിലെ ബീച്ചുകൾ രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യത്തെയും കൂട്ടായ മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. കടൽത്തീരങ്ങൾ സന്ദർശിക്കുന്നവർ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കണമെന്നും ബീച്ച് സൈറ്റുകളിൽ ലഭ്യമായ നിയുക്ത ബിന്നുകൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Oman News Agency.

