ഒമാൻ: പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി

featured GCC News

ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നതിനായി മസ്‌കറ്റ് മുനിസിപ്പാലിറ്റി പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. 2026 ജനുവരി 22-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

നിലവിൽ മുനിസിപ്പാലിറ്റി നടത്തുന്ന ട്രാഫിക് പഠനങ്ങളുടെ ഭാഗമായാണ് ഇത്തരം സുസ്ഥിരമായ ഗതാഗത മാർഗ്ഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ നിവാസികളോടും, സന്ദർശകരോടും അധികൃതർ ആഹ്വാനം ചെയ്തത്.

ഇതിന്റെ ഭാഗമായി നടത്തം, സൈക്ലിംഗ്, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, കാർ പൂളിങ് തുടങ്ങിയ രീതികൾ പ്രയോജനപ്പെടുത്താനാണ് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ഗതാഗത സംവിധാനങ്ങൾ പരമാവധി തിരഞ്ഞെടുക്കുന്നത് നഗരത്തിന്റെയും പരിസ്ഥിതിയുടെയും ഭാവി രൂപപ്പെടുത്താൻ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി നിവാസികളെ ഓർമ്മപ്പെടുത്തി.