ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ കണ്ടെത്തുന്നതിനും, ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുമുള്ള പരിശോധനകൾ ഊർജ്ജിതമാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 മെയ് 3-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ, ദീർഘകാലം അനധികൃതമായി പാർക്ക് ചെയ്ത് പോയിട്ടുള്ള വാഹനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ മുനിസിപ്പാലിറ്റി ശക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘങ്ങൾക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
മസ്കറ്റ് ഗവർണറേറ്റിലെ പൊതുഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കപ്പെടുന്നത് തടയുന്നതിനുള്ള ‘171/2018’ എന്ന ഔദ്യോഗിക ഉത്തരവിലെ ആർട്ടിക്കിൾ 5 പ്രകാരമാണ് ഈ നടപടികൾ. ഇത്തരത്തിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുക്കുന്നതും വാഹനഉടമയ്ക്ക് പിഴ ചുമത്തുന്നതുമാണ്.
ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്ക് താഴെ പറയുന്ന രീതിയിലാണ് പിഴ ചുമത്തുന്നത്:
- കാറുകൾ, 15 യാത്രികരിൽ താഴെ ശേഷിയുള്ള ബസുകൾ, സൈക്കിളുകൾ എന്നിവ – 200 റിയാൽ.
- ട്രക്കുകൾ, 15 യാത്രികരിൽ കൂടുതൽ ശേഷിയുള്ള ബസുകൾ, ട്രെയിലറുകൾ, ട്രാക്ടറുകൾ, മറ്റു ഉപകരണങ്ങൾ – 400 റിയാൽ.
- അപകടസാദ്ധ്യത നിറഞ്ഞ വസ്തുക്കൾ കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങൾ – 1000 റിയാൽ.
Cover Image: Muscat Municipality.