2021 സെപ്റ്റംബർ 1 മുതൽ മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ ഓഫീസുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 31-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ആ അറിയിപ്പ് പ്രകാരം, 2021 സെപ്റ്റംബർ 1 മുതൽ ഇത്തരം ഓഫീസുകളിൽ എത്തുന്നവർ ഐഡി കാർഡ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ Tarassud+ ആപ്പിലെ വാക്സിനേഷൻ സ്റ്റാറ്റസ് എന്നിവ ഹാജരാക്കേണ്ടതാണ്. പൊതു സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്തതാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻസിപ്പാലിറ്റി ഇത്തരം ഒരു നടപടി കൈക്കൊണ്ടിരിക്കുന്നത്.