ഇന്ന് രുചികൂട്ടിലൂടെ വളരെ സ്വാദിഷ്ഠമായ ഷമാം മിൽക്ക് ഷേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഒരു പ്രാവശ്യം ഇങ്ങനെ ഷെയ്ക്ക് ഉണ്ടാക്കി കഴിച്ചാൽ തീർച്ചയായും വീണ്ടും കഴിക്കാൻ തോന്നുന്ന രീതിയിൽ രുചികരമാണ്, ഈ രീതിയിൽ തയ്യാറാക്കുന്ന ഷമാം ഷേക്ക് അഥവാ muskmelon ഷേക്ക്…..
ഷമാം മിൽക്ക് ഷേക്ക് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ:
ഷമാം – ഒരു ഷാമാമിന്റെ പകുതി
പാൽ – 3 ഗ്ലാസ് തിളപ്പിച്ചശേഷം ഫ്രീസറിൽ വെച്ച് കട്ട ആക്കിയത്
പഞ്ചസാര- മധുരത്തിന് ആവശ്യമായത്
ബദാം – 5
കശുവണ്ടി- 5
ഈന്തപ്പഴം – 3
ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
ഹോർലിക്സ് – 3 ടീസ്പൂൺ
ഇനി ഷമാം മിൽക്ക് ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം:
- ഷമാം പുറംതോട് എല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുത്തു ഒരു മിക്സിയുടെ ജാർലേക്ക് ഇടുക.
- അതിലേക്ക് കുറച്ചു സമയം കുതിർത്തു വച്ചിരിക്കുന്ന ബദാമും കശുവണ്ടിയും ഈന്തപ്പഴവും ചേർക്കുക.
- പൊടിച്ചു വെച്ചിരിക്കുന്ന ഏലക്കാപ്പൊടിയും പഞ്ചസാരയും(ഷമാമിന്റെ മധുരം നോക്കി അതിനനുസരിച്ച് പഞ്ചസാര ചേർക്കുക), 2 ഐസ് ക്യൂബ്സും ചേർത്ത് ഒന്ന് അടിച്ചതിനുശേഷം കട്ട ആക്കി വെച്ചിരിക്കുന്ന പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക.
- ഇപ്പോൾ ഷേക്ക് നല്ല കുറുകി വന്നിട്ടുണ്ടാകും.
- ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച്, ഏറ്റവും മുകളിൽ കുറച്ച് ഹോർലിക്സ് ചേർത്ത് നല്ല തണുപ്പോടുകൂടെ കുടിക്കുക ….. ( വേണമെങ്കിൽ മുകളിൽ ബദമോ, അണ്ടിപ്പരിപ്പോ ചെറുതായി നുറുക്കിയ ശേഷം ചേർക്കാം)
സ്വാദിഷ്ടമായ ഷമാം മിൽക്ക് ഷേക്ക് റെഡിയായി……..
തയ്യാറാക്കിയത്: ബിനി. C.X, ഇടപ്പള്ളി, കൊച്ചി
Cover Image Source