ഒമാൻ: ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ടിൽ മുവാസലാത്ത് ഒരു അധിക ബസ് സർവീസ് നടത്തും

featured Oman

2021 ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ട് 100-ൽ ഒരു അധിക ബസ് സർവീസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. ഏപ്രിൽ 8 വരെ ദിനവും രാവിലെ 6 മണിക്കായിരിക്കും ഈ അധിക സർവീസ് ആരംഭിക്കുന്നത്.

https://twitter.com/mwasalat_om/status/1375795646838538245

ഈ അധിക സർവീസ് മാർച്ച് 28 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. റൂട്ട് 100-ൽ ദിനവും രാവിലെ 6 മണിക്ക് മസ്കറ്റിൽ നിന്ന് ആരംഭിച്ച് തിരികെ മടങ്ങുന്ന രീതിയിലാണ് ഈ സർവീസ് നടത്തുന്നത്.

ഒമാനിൽ മാർച്ച് 28 മുതൽ ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ബസ്, ഫെറി എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി മുവാസലാത്ത് നേരത്തെ അറിയിച്ചിരുന്നു.