മസ്കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള പുതിയ ബസ് സർവീസ് 2024 ഫെബ്രുവരി 27-ന് ആരംഭിച്ചു. ഒമാൻ ദേശീയ ഗതാഗത കമ്പനിയായ മുവാസലാതാണ് ഈ ബസ് സർവീസ് നടത്തുന്നത്.
റൂട്ട് 203 എന്ന ഈ ബസ് മസ്കറ്റിൽ നിന്ന് ഷിനാസ് വഴിയാണ് ഷാർജയിലേക്ക് സർവീസ് നടത്തുന്നത്. അതിർത്തി കടന്നുള്ള യാത്രകൾ കൂടുതൽ യാത്രികരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സർവീസ്.
വൺ-വേ ടിക്കറ്റിന് 10 റിയാൽ, ഇരുവശത്തേക്കും 19 റിയാൽ എന്നീ നിരക്കുകൾ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ബസ് ടിക്കറ്റ് മുവാസലാത് വെബ്സൈറ്റിലൂടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
യാത്രികർക്ക് ലഗേജ് ഇനത്തിൽ 23 കിലോ വരെയും, ഹാൻഡ്ബാഗ് ഇനത്തിൽ 7 കിലോ വരെയും കൈവശം കരുതാവുന്നതാണ്.
Cover Image: @mwasalat_om.