ഒമാൻ: സലാല സിറ്റി ബസ് സർവീസുകൾ നവംബർ 1 മുതൽ പുനരാരംഭിക്കും

GCC News

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നവംബർ 1, ഞായറാഴ്ച്ച മുതൽ സലാലയിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ സലാലയിൽ പുനരാരംഭിക്കുന്നത്.

https://twitter.com/mwasalat_om/status/1322101810837049344

ഒക്ടോബർ 30-ന് വൈകീട്ടാണ് മുവാസലാത്ത് ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടത്തിൽ മസ്‌കറ്റ് ഗവർണറേറ്റിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ സെപ്റ്റംബർ 27 മുതൽ മുവാസലാത്ത് പുനരാരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ ഒക്ടോബർ 4 മുതൽ മസ്‌കറ്റ് ഗവർണറേറ്റിലെ സിറ്റി ബസ് സർവീസുകൾ ആരംഭിച്ചിരുന്നു.