NEEMOSPHERE – നിലനിൽപ്പിനായി പ്രകൃതിയോടൊപ്പം

featured Notifications

ജൂൺ 5, പ്രകൃതിയ്ക്കായി ഒരു ദിവസം. ഓർമ്മപ്പെടുത്തലുകൾ ഒരുപാടുണ്ടായിട്ടും, നല്ല മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമുക്ക് വേണ്ടത്ര കഴിയാറില്ല എന്നതാണ് സത്യം. എല്ലാത്തിനോടും അതൃപ്തിയോടെ സമീപിക്കുന്ന നമ്മൾ ശുദ്ധവായുവിനെയും, ശുദ്ധജലത്തെയും വരെ അവകാശങ്ങളായി കരുതുന്നു; സംവിധാനങ്ങളെ പഴിക്കുന്നു, വാക്കേറ്റത്തിൽ അവസാനിക്കുന്നു. പരിഹാരങ്ങളെക്കാൾ ഹരം കൊള്ളിക്കുന്ന വാക്കുകൾക്ക് കാതോർക്കാൻ നമ്മളിലെ കറപിടിച്ച മനസ്സ് നമ്മോട് പറയാതെ പറയുന്നു.

ഈ സന്ദർഭത്തിൽ കേരളത്തിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ ടൗൺ എന്ന സന്നദ്ധ സംഘടന മുന്നോട്ട് വയ്ക്കുന്ന “നീമോസ്ഫിയർ ” എന്ന ആശയത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാമെന്നു കരുതുന്നു. “ഒരു മരം വയ്ക്കൂ, അതിന് ശേഷം നിങ്ങളുടെ സൗഹൃദവലയത്തിലുള്ള 5 പേരോട് ഈ നല്ല മാറ്റത്തെ പറ്റി പങ്കുവയ്‌ച്ച് അതിൽ എത്രപേർ ഈ നല്ല വെല്ലുവിളി ഏറ്റടുക്കുന്നു എന്ന് നോക്കി നോക്കൂ, അപ്പോൾ അറിയാം ‘മാറ്റം’ എന്നത് സ്വയം ഉൾക്കൊള്ളാൻ എളുപ്പമാണെന്നും, ‘മാറ്റം’ മറ്റൊരാളിൽ കൊണ്ടുവരാനാണ് ബുദ്ധിമുട്ടെന്നതും”, സോഷ്യൽ ടൗണിന്റെ സാരഥിയും സംരംഭകയുമായ ശ്രീമതി. നീനു രത്തിൻ ഈ വസ്തുത തുറന്നു പറയുമ്പോൾ ഒരു നല്ല മാറ്റത്തിന് തടസ്സമായി നില്ക്കുന്നത് നമ്മളിലെ അശ്രദ്ധയാണെന്നത് വ്യക്തമാകുന്നു.

നീമോസ്ഫിയർ എന്ന ഈ പച്ചപ്പിന്റെ വെല്ലുവിളിയിൽ പങ്കാളിയാകാൻ നമ്മൾ ചെയ്യേണ്ടതിത്രമാത്രം :

നാം ഒരു ചെടി നട്ടതിനു ശേഷം അതിന്റെ ഒരു ഫോട്ടോ താഴെകാണുന്ന വാട്സാപ്പ് നമ്പറിലേയ്ക്ക് അയക്കുക. എന്നിട്ട് കൂടെയുള്ള 5 കൂട്ടുകാരോട് ഈ ചാലൻജ് ഏറ്റെടുക്കാൻ പറയുക. വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാത്ത ഭൂമിയുടെ നിലനിൽപ്പിനെ സഹായിക്കുന്ന ഒരുദ്ധ്യമമായി കാണുന്നതാണ് ഈ വാർത്തയുടെ പ്രാധാന്യം.

WhatsApp നമ്പർ : +91 8593095739

ഗൂഗിൾ രെജിസ്ട്രേഷൻ ഫോം: https://docs.google.com/forms/d/e/1FAIpQLSdl-aEzFINUY93NPA0tKAzg9vxJx6iM5EwXzcnKG2RbM5c4EA/viewform

“എവിടാ സ്ഥലവും, സമയവും” എന്ന് ചിന്തിക്കുന്നവരിലേയ്ക്ക് – നിങ്ങൾക്കും ഭൂമിയുടെ കാവലാളാവാം, അതിന് ഇത്രമാത്രം ചെയ്‌താൽ മതി, ഉപയോഗശേഷം അശ്രദ്ധമായി നാം പാഴാക്കുന്ന വൈദ്യുതി പരിമിതപ്പെടുത്തുക. ഉപയോഗ ശേഷം ഫാനുകളും, ലൈറ്റുകളും ഓഫ് ആക്കുന്നതിലൂടെ നിങ്ങളും ഭൂമിക്ക് ആശ്വാസമേകുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെ സമയമില്ലാത്തവർക്കും ഭൂമിയ്ക്ക് നന്മ ചെയ്യുവാൻ കഴിയുന്നു…