ഒമാൻ: സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള 9 കിലോമീറ്റർ നീളമുള്ള പാത തുറന്നു

Oman

സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള 9 കിലോമീറ്റർ നീളമുള്ള പ്രധാന പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗത്ത് അൽ ശർഖിയയിലേക്കുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിന് ഈ പദ്ധതി സഹായകമാണ്. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, റോയൽ ഒമാൻ പോലീസ് എന്നിവർ സംയുക്തമായാണ് 2025 ജൂൺ 26-ന് ഈ പദ്ധതിയുടെ ഭാഗമായുള്ള ഒമ്പത് കിലോമീറ്റർ പാത ഉദ്ഘാടനം ചെയ്തത്.

അൽ കാമിൽ വൽ വാഫിയിലെ തഹ്‌വ ടേൺഓഫ് മുതൽ സുറിലെ അൽ ഫുലജി മേഖലവരെയാണ് ഈ പുതിയ പാത.