അബുദാബി: അൽ ഷംഖയിൽ പുതിയ വിസ സ്ക്രീനിംഗ് സെന്റർ തുറന്നു

featured UAE

അബുദാബിയിലെ അൽ ഷംഖയിൽ പുതിയ വിസ സ്ക്രീനിംഗ് സെന്റർ തുറന്നതായി അബുദാബി ആംബുലറ്ററി ഹെൽത്ത്കെയർ സർവീസസ് (AHS) അറിയിച്ചു. 2024 ഫെബ്രുവരി 28-നാണ് AHS ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ ഷംഖയിലെ മകാനി മാളിൽ പ്രവർത്തിക്കുന്ന അൽ ഖുറം സ്മാർട്ട് സർവീസസ് സെന്ററിലാണ് ഈ പുതിയ വിസ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. മകാനി മാളിന്റെ ഫസ്റ്റ് ഫ്ലോറിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഞായർ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണിമുതൽ വൈകീട്ട് 6 മണിവരെ ഇവിടെ നിന്ന് സേവനങ്ങൾ ലഭ്യമാണ്. അൽ ഷംഖ, അൽ ഷെവമെഖ, അൽ ഫലാഹ്, മദിനത് അൽ റിയാദ്, ഷഖ്‌ബൗത് സിറ്റി തുടങ്ങിയ മേഖലകളിലുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിനായാണ് ഈ പുതിയ വിസ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.