2022 നവംബർ 22 മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രികർക്ക് എയർ സുവിധ ഫോം രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. 2022 നവംബർ 21-ന് രാത്രിയാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.
ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇന്ത്യയിലെയും, ആഗോള തലത്തിലെയും COVID-19 രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.
ഈ തീരുമാനം 2022 നവംബർ 22, ചൊവ്വാഴ്ച 12:01 am മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.