നബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു. 2024 സെപ്റ്റംബർ 13-നാണ് GDRFA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2024 സെപ്റ്റംബർ 15-ന് പൊതു അവധിയാണെന്നും ഇതിനാൽ പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്ന സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെല്ലെന്നും GDRFA വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 16 മുതൽ പുനരാരംഭിക്കുന്നതാണ്.
യു എ ഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് 2024 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള രണ്ട് മാസത്തെ കാലയളവിലാണ് പൊതുമാപ്പ് ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്.
Cover Image: WAM.