ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

featured GCC News

ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുന്ന നടപടികൾ തുടരുമെന്ന് നോർത്ത് അൽ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. 2022 മാർച്ച് 23-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

https://twitter.com/dghs_n_sharqiya/status/1506480369050296321

ഈ അറിയിപ്പ് പ്രകാരം നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് എല്ലാ ചൊവ്വാഴ്ച്ചകളിലും ഗവർണറേറ്റിലെ രണ്ട് മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ താഴെ പറയുന്ന മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ നിന്നാണ് എല്ലാ ചൊവ്വാഴ്ച്ചകളിലും പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്നത്:

  • അൽ മുദൈബിയിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രം.
  • ഇബ്രയിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രം.