ഒമാൻ: ലൈസൻസ് ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടിയുമായി TRA

featured GCC News

രാജ്യത്ത് ലൈസൻസ് ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയാണ് (TRA) ഇക്കാര്യം അറിയിച്ചത്.

ഒമാനിൽ ലൈസൻസ് ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി TRA വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലൈസൻസ് ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങൾ ലൈസൻസ് ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻസ് ശൃംഖലകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നതായും ഇത് നിയമവിരുദ്ധമാണെന്നും TRA അറിയിച്ചു.

ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, അവരുടെ ആശയവിനിമയങ്ങളുടെയും, വിവരങ്ങളുടെയും രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനും, ടെലികമ്മ്യൂണിക്കേഷൻസ് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുമായാണ് TRA ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.