കൊച്ചി ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. കൊച്ചിയ്ക്ക് പുറമെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും ഒമാൻ എയർ സർവീസ് നടത്തുന്നതാണ്. മസ്കറ്റിൽ നിന്ന് പ്രതിവാരം 2 സർവീസുകൾ വീതമാണ് ഈ നഗരങ്ങളിലേക്കും, തിരികെയും പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന രീതിയിലാണ് ഒക്ടോബർ 8 മുതൽ ഒക്ടോബർ 24 വരെ ഒമാൻ എയർ നിലവിൽ ഇന്ത്യയിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
- ഡൽഹി – മസ്കറ്റ് / മസ്കറ്റ് – ഡൽഹി: തിങ്കൾ, ബുധൻ ദിവസങ്ങളിൽ
- മുംബൈ – മസ്കറ്റ് / മസ്കറ്റ് – മുംബൈ: ഞായർ, വ്യാഴം ദിവസങ്ങളിൽ
- കൊച്ചി – മസ്കറ്റ് / മസ്കറ്റ് – കൊച്ചി: ഞായർ, വ്യാഴം ദിവസങ്ങളിൽ
ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ബെംഗളൂരു, മംഗലാപുരം, വിജയവാഡ, ഹൈദരാബാദ്, ട്രിച്ചി, ലക്നൗ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് നേരത്തെ ബുക്കിംഗ് ആരംഭിച്ചിരുന്നു.