മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ ഇന്ത്യ പിൻവലിക്കാനിരിക്കുന്ന സാഹചര്യത്തിൽ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സാധാരണ രീതിയിലുള്ള വിമാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. 2022 മാർച്ച് 23-നാണ് ഒമാൻ എയർ ഇക്കാര്യം അറിയിച്ചത്.
താഴെ പറയുന്ന ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് ഒമാൻ എയർ പുനരാരംഭിക്കുന്നത്:
- ചെന്നൈ.
- ഡൽഹി.
- ഗോവ.
- കൊച്ചി.
- കോഴിക്കോട്.
- മുംബൈ.
- ബാംഗ്ലൂർ.
- ഹൈദരാബാദ്.
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മാർച്ച് 8-ന് അറിയിച്ചിരുന്നു.