അന്താരാഷ്ട്ര യാത്രികർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് പ്രത്യേക ഒരു അറിയിപ്പ് പുറത്തിറക്കി. ഒമാനിലെ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർ പാലിക്കേണ്ടതായ നടപടിക്രമങ്ങൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 10-നാണ് ഒമാൻ എയർപോർട്ട്സ് ഈ അറിയിപ്പ് നൽകിയത്. ഒമാനിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ https://drive.google.com/file/d/1EFl1XJDilWRQ-iJXaehYq7B8YnzrL38s/view എന്ന വിലാസത്തിൽ അധികൃതർ PDF രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
2021 സെപ്റ്റംബർ 1 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നടപടിക്രമങ്ങളാണ് ഈ അറിയിപ്പിൽ വിശദീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 24222942 എന്ന കാൾ സെന്റർ നമ്പർ, അല്ലെങ്കിൽ https://covid19.emushrif.om/ എന്ന വിലാസത്തിലെ ഓൺലൈൻ ചാറ്റ് സംവിധാനം എന്നിവ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകൾ സംബന്ധിച്ച് താഴെ പറയുന്ന വിവരങ്ങളാണ് ഒമാൻ എയർപോർട്ട്സ് പങ്ക് വെച്ചിരിക്കുന്നത്:
യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 വാക്സിനേഷൻ നിബന്ധനകൾ:
- ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ രണ്ട് ഡോസ് (ജോൺസൻ ആൻഡ് ജോൺസൻ വാക്സിന്റെ ഒരു ഡോസ്) കുത്തിവെപ്പെടുത്തവരും, രണ്ടാം ഡോസ് എടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരുമായ യാത്രികരെയാണ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായി കണക്കാക്കുന്നത്.
- ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ഒരു ഡോസ് (ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒഴികെ) കുത്തിവെപ്പെടുത്തവരെ വാക്സിനേഷൻ നടപടികൾ ഭാഗികമായി പൂർത്തിയാക്കിയവരായി കണക്കാക്കുന്നതാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്തവരെ വാക്സിനെടുക്കാത്ത യാത്രികരായി കണക്കാക്കുന്നതാണ്.
- ഫൈസർ, ആസ്ട്രസെനേക, ജോൺസൻ ആൻഡ് ജോൺസൻ, സിനോവാക്, മോഡർന, സ്പുട്നിക് V, കോവിഷീൽഡ്, സിനോഫാം എന്നീ വാക്സിനുകൾക്കാണ് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ളത്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർക്കുള്ള പ്രവേശന നിബന്ധനകൾ:
യാത്ര പുറപ്പെടുന്നതിന് മുൻപ് നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ടുമായെത്തുന്ന ഇത്തരം യാത്രികർ പാലിക്കേണ്ട കാര്യങ്ങൾ:
- ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിൽ തങ്ങളുടെ PCR നെഗറ്റീവ് റിസൾട്ട് (QR കോഡ് നിർബന്ധം) അപ്ലോഡ് ചെയ്യേണ്ടതാണ്.
- ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിൽ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് (QR കോഡ് നിർബന്ധം) അപ്ലോഡ് ചെയ്യേണ്ടതാണ്.
- യാത്ര പുറപ്പെടുന്നതിന് മുൻപായി https://covid19.emushrif.om/ എന്ന പോർട്ടലിൽ പൂർത്തിയാക്കിയ ‘ട്രാവൽ രെജിസ്ട്രേഷൻ ഫോം’ (TRF) കോപ്പി യാത്രികർ കൈവശം കരുതേണ്ടതാണ്. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ ഈ രേഖ (പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ) ഹാജരാക്കേണ്ടതാണ്.
COVID-19 PCR റിസൾട്ട് കൂടാതെ ഒമാനിലേക്കെത്തുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർ പാലിക്കേണ്ട കാര്യങ്ങൾ:
- ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- തുടർന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ഈ പോർട്ടലിൽ തങ്ങളുടെ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് (QR കോഡ് നിർബന്ധം) അപ്ലോഡ് ചെയ്യേണ്ടതാണ്.
- യാത്ര പുറപ്പെടുന്നതിന് മുൻപായി https://covid19.emushrif.om/ എന്ന പോർട്ടലിൽ പൂർത്തിയാക്കിയ ‘ട്രാവൽ രെജിസ്ട്രേഷൻ ഫോം’ (TRF) കോപ്പി യാത്രികർ കൈവശം കരുതേണ്ടതാണ്. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ ഈ രേഖ (പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ) ഹാജരാക്കേണ്ടതാണ്.
- ഇത്തരം യാത്രികർക്ക് ഒമാനിലെ വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നിർബന്ധമാണ്.
- ഇത്തരം യാത്രികർ ഈ PCR പരിശോധനാ ഫലം ലഭിക്കുന്നത് വരെ ക്വാറന്റീനിൽ തുടരേണ്ടതാണ്. ഈ ക്വാറന്റീൻ കാലാവധിയിൽ യാത്രികർ കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ബാൻഡ് ധരിക്കേണ്ടതാണ്.
- ഈ പരിശോധനയിൽ നെഗറ്റീവ് ലഭിക്കുന്നതോടെ യാത്രികർക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നോ, സ്വകാര്യ ആശുപത്രിയിൽ നിന്നോ ഈ റിസ്റ്റ് ബാൻഡ് നീക്കം ചെയ്യാവുന്നതാണ്.
- ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്ന യാത്രികർ 10 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികൾക്കുള്ള പ്രവേശന നിബന്ധനകൾ:
- വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത റെസിഡൻസി വിസക്കാർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിൽ തങ്ങളുടെ PCR നെഗറ്റീവ് റിസൾട്ട് (QR കോഡ് നിർബന്ധം) അപ്ലോഡ് ചെയ്യേണ്ടതാണ്.
- അതിന് ശേഷം ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിലൂടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ സേവനത്തിനായി (പ്രത്യേക ഇളവുകൾ ഉള്ളവർ ഒഴികെ) ബുക്ക് ചെയ്യേണ്ടതാണ്.
- യാത്ര പുറപ്പെടുന്നതിന് മുൻപായി https://covid19.emushrif.om/ എന്ന പോർട്ടലിൽ പൂർത്തിയാക്കിയ ‘ട്രാവൽ രെജിസ്ട്രേഷൻ ഫോം’ (TRF) കോപ്പി യാത്രികർ കൈവശം കരുതേണ്ടതാണ്. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ ഈ രേഖ (പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ) ഹാജരാക്കേണ്ടതാണ്.
- ഇത്തരം യാത്രികർക്ക് ഒമാനിലെ വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നിർബന്ധമാണ്.
- ഇവർക്ക് ഒമാനിൽ 7 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
- ഇവർക്ക് ഒമാനിലെത്തി എട്ടാം ദിനം ഒരു PCR ടെസ്റ്റ് കൂടി നിർബന്ധമാണ്.
- ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്ന യാത്രികർ 10 ദിവസം കൂടി ക്വാറന്റീനിൽ തുടരേണ്ടതാണ്.
Cover Image: Oman News Agency.