ഒമാൻ: രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രികരുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

featured GCC News

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി. 2024 നവംബർ 16-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2024-ൽ ഈ കാലയളവ് വരെ ഒമാനിലെ വിവിധ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിച്ചവരും, ഒമാനിൽ നിന്ന് വിദേശത്തേക്ക് സഞ്ചരിച്ചവരുമായ യാത്രികരുടെ എണ്ണം 11,102,451 ആയിട്ടുണ്ട്.

ഈ കാലയളവിൽ ഒമാൻ വിമാനത്താവളങ്ങളിലൂടെ 82521 അന്താരാഷ്ട്ര വിമാനസർവീസുകൾ നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.