രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി. 2023 ജൂൺ 20-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2023 ജൂൺ 27, ചൊവ്വാഴ്ച മുതൽ ജൂലൈ 1, ശനിയാഴ്ച വരെയാണ്. ഈ അവധി ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ബാധകമാണ്.
അവധിയ്ക്ക് ശേഷം ഓഫീസുകളുടെ പ്രവർത്തനം 2023 ജൂലൈ 2, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. ഒമാനിൽ ഈ വർഷത്തെ ഈദുൽ അദ്ഹ 2023 ജൂൺ 28, ബുധനാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്.