ഒമാൻ: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ബലിപ്പെരുന്നാൾ ജൂൺ 17-ന്

featured Oman

രാജ്യത്ത് 2024 ജൂൺ 6-ന് ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ലെന്ന് ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു. 2024 ജൂൺ 6-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഒമാനിൽ 2024 ജൂൺ 8, ശനിയാഴ്ചയായിരിക്കും ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനം.

ഈ വർഷത്തെ ഈദുൽ അദ്ഹ 2024 ജൂൺ 17, തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.