രാജ്യത്ത് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച് ഒമാനിലെ നാഷണൽ സബ്സിഡി സിസ്റ്റം അറിയിപ്പ് നൽകി.
2022 ജനുവരി 1 മുതൽ ഒമാനിലെ ഇന്ധന വില:
- M95 പെട്രോൾ – ലിറ്ററിന് 239 ബൈസ.
- M91 പെട്രോൾ – ലിറ്ററിന് 229 ബൈസ.
- ഡീസൽ – ലിറ്ററിന് 258 ബൈസ.
രാജ്യത്തെ പരമാവധി ഇന്ധന വില 2022 അവസാനം വരെ സ്ഥിരപ്പെടുത്താൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നവംബർ 9-ന് ക്യാബിനറ്റിന് നിർദ്ദേശം നൽകിയിരുന്നു. 2021 ഒക്ടോബറിലെ ഇന്ധന വില തന്നെ 2022 അവസാനം വരെ ഇന്ധനത്തിന്റെ പരമാവധി വിലയായി സ്ഥിരപ്പെടുത്തുന്നതിനാണ് ഒമാൻ ഭരണാധികാരി ക്യാബിനറ്റിന് നിർദ്ദേശം നൽകിയത്.
ഈ നിർദ്ദേശ പ്രകാരം 2021 ഡിസംബർ 1 മുതൽ 2022 അവസാനം വരെ 2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില രാജ്യത്തെ പരമാവധി ഇന്ധന വിലയായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ചില്ലറ വില്പനയിൽ വരുന്ന വില വ്യത്യാസം സർക്കാർ വഹിക്കുന്ന രീതിയിലാണ് ഇന്ധന വില സ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനം നടപ്പിലാക്കുന്നത്.