ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

featured GCC News

അമ്പത്തിനാലാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2024 നവംബർ 20, ബുധനാഴ്ച, നവംബർ 21, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

2024 നവംബർ 20, 21 എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കിയിട്ടുണ്ട്. 2024 നവംബർ 10-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അവധി ഒമാനിലെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ബാധകമായിരിക്കും. അവധിയ്ക്ക് ശേഷം പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനം നവംബർ 24, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.